എപ്‌സ്റ്റൈനില്‍ കുടുങ്ങി വിവാദമായി; ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ പദവി പിന്‍വലിച്ച് കൊട്ടാരത്തില്‍ നിന്നും പുറത്താക്കും 

By: 600002 On: Oct 31, 2025, 8:38 AM

 

 

ബ്രിട്ടനില്‍ ആന്‍ഡ്രൂ രാജകുമാരന്റെ രാജകീയ പദവികള്‍ എടുത്ത് കളഞ്ഞ് കൊട്ടാരത്തില്‍ നിന്നും പുറത്താക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി ചാള്‍സ് രാജാവ് നടപടികള്‍ ആരംഭിച്ചു. ബക്കിങാം കൊട്ടാരം വാര്‍ത്താക്കുറിപ്പിലൂടെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. 

യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒരുപാട് വിവാദങ്ങളില്‍പ്പെട്ട ആന്‍ഡ്രു രാജകുമാരന്‍ രാജകുടുംബത്തിന് ദോഷമാകാതിരിക്കാനാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി ആന്‍ഡ്രു രാജകുമാരന്‍ എന്ന പദവി എടുത്ത്മാറ്റും. ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ എന്നാകും ഇനി രാജകുമാരന്‍ അറിയപ്പെടുകയെന്ന് കൊട്ടാരം അറിയിച്ചു.