ആൽബെർട്ടയുടെ പുതിയ ലൈസൻസ് പ്ലേറ്റുകൾ: 'Strong and Free' എംബ്ലവുമായി  ഉടൻ എത്തും

By: 600110 On: Oct 30, 2025, 1:54 PM

 

 

 ആൽബർട്ട പ്രവിശ്യയിൽ വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകളുടെ രൂപകൽപ്പനയിലും എംബ്ലത്തിലും മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചു. നിലവിലുള്ള 'Wild Rose Country' എന്നത്  മാറ്റി പകരം 'Strong and Free' എന്ന മുദ്രാവാക്യം ഉൾപ്പെടുത്താനാണ് പദ്ധതി. 2026-ഓടെ പുതിയ പ്ലേറ്റുകൾ പ്രാബല്യത്തിൽ വരുമെന്ന് പ്രീമിയർ ഡാനിയൽ സ്മിത്തും റെഡ് ടേപ്പ് റിഡക്ഷൻ മന്ത്രി ഡെയ്ൽ നാലിയും അറിയിച്ചു.

1984-ന് ശേഷം ആദ്യമായാണ് പ്ലേറ്റ് ഡിസൈൻ പരിഷ്കരിക്കുന്നത്. പ്രവിശ്യയുടെ ലാറ്റിൻ മുദ്രാവാക്യമായ 'Fortis et Liber' (Strong and Free) നെ പ്രതിഫലിക്കുന്നതാണ് പുതിയ മാറ്റം. എട്ട് പുതിയ ഡിസൈനുകളാണ് പുറത്തിറക്കിയത്, ഇതിൽ ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാൻ താമസക്കാർക്ക് വോട്ട് ചെയ്യാം. പുതിയ മുദ്രാവാക്യമായ 'Strong and Free' സംബന്ധിച്ച് ഒരു ട്രേഡ്മാർക്ക് തർക്കം ഉടലെടുത്തിട്ടുണ്ട്. ന്യൂ ബ്രൺസ്‌വിക്കിലെ ഒരു ബിസിനസ് ഉടമ താൻ ഈ മുദ്രാവാക്യം ലൈസൻസ് പ്ലേറ്റുകൾക്കായി ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു. എങ്കിലും, ഈ മുദ്രാവാക്യം കാനഡയുടെ ദേശീയ ഗാനത്തിൻ്റെ ഭാഗമാണെന്നും ഇതൊരു വാണിജ്യ ഉൽപ്പന്നമല്ലാത്തതിനാൽ ട്രേഡ്മാർക്ക് പ്രശ്നം ബാധകമല്ലെന്നുമാണ് ആൽബെർട്ട സർക്കാരിൻ്റെ നിലപാട്. നിലവിലെ ലൈസൻസ് പ്ലേറ്റ് മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് $28 ഫീസ് നൽകി പുതിയത് വാങ്ങാം, അല്ലെങ്കിൽ വാഹന രജിസ്ട്രേഷൻ പുതുക്കുമ്പോൾ സൗജന്യമായി പുതിയ പ്ലേറ്റ് ലഭിക്കും.