പെന്‍സില്‍വാനിയയിലെ ലിന്‍കണ്‍ യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്: ഒരു മരണം, 6 പേര്‍ക്ക് പരുക്ക്

By: 600002 On: Oct 30, 2025, 12:38 PM



പി പി ചെറിയാന്‍

പെന്‍സില്‍വാനിയ: ലിന്‍കണ്‍ യൂണിവേഴ്‌സിറ്റിയിലെ ഹോംകമിംഗ് ആഘോഷങ്ങളില്‍ വെടിവയ്പ്പ്, ഒരാള്‍ കൊല്ലപ്പെട്ടു മരിച്ച് ആറു പേര്‍ക്ക് പരുക്ക്. ശനിയാഴ്ച രാത്രി, ഫുട്‌ബോള്‍ മത്സരത്തിന് ശേഷമാണ്  അന്തര്‍ദേശീയ സാംസ്‌കാരിക കേന്ദ്രത്തിന് പുറത്ത് വെടിവയ്പ്പ് നടന്നത് . പ്രതിയെ പിടികൂടി. എന്നാല്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്ന് പരിശോധിക്കുന്നതോടൊപ്പം, ക്യാമ്പസില്‍ നിലവിലുള്ള ഭീഷണിയെക്കുറിച്ച് അറ്റോര്‍ണി ക്രിസ്‌റോഫര്‍ ഡി ബാരേന-സാരോബ് പറഞ്ഞതായി അധികൃതര്‍ അറിയിച്ചു.

ജോണ്‍ ഷാപ്പിറോ, പെന്‍സില്‍വാനിയ ഗവര്‍ണര്‍, സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചതായി അറിയിച്ചു. ലിന്‍കണ്‍ യൂണിവേഴ്‌സിറ്റി സമൂഹത്തിനായി പ്രാര്‍ത്ഥനയില്‍ പങ്കാളികളാകണമെന്ന് ജനതയോട് അഭ്യര്‍ഥിച്ചു.

പോലീസും എഫ് ബി ഐയും ചേര്‍ന്ന് അന്വേഷണം നടത്തിവരികയാണ്.