ജമൈക്കയില്‍ മെലിസ ആഞ്ഞടിച്ചു; മരണം 30 

By: 600002 On: Oct 30, 2025, 11:53 AM

 


ജമൈക്കയില്‍ കരതൊട്ട മെലിസ കൊടുങ്കാറ്റില്‍പ്പെട്ട് മരണം 30 കവിഞ്ഞു. ജമൈക്കയില്‍ എട്ടു പേരും ഹെയ്തിയില്‍ 25 പേരുമാണ് മരിച്ചത്. ഹെയ്തിയില്‍ 18 പേരെ കാണാന്മാനില്ല. ഹെയ്തിയില്‍ പ്രളയത്തില്‍ വീടു തകര്‍ന്നാണ് മരണങ്ങള്‍ ഏറെയും ഉണ്ടായിട്ടുള്ളത്. 

പടിഞ്ഞാറന്‍ ജമൈക്കയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ താറുമായി. ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളും വൈദ്യുതിലൈനുകളും തകര്‍ന്നു. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.