ലോക പ്രശസ്ത നൈജീരിയന്‍ എഴുത്തുകാരനും 1986 ലെ സാഹിത്യ നൊബേല്‍ ജേതാവുമായ വൊളെയ് സോയിങ്ക(91)യുടെ വീസ അമേരിക്ക റദ്ദാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ യുഗാണ്ടയിലെ മുന്‍ ഏകാധിപതി ഈദി അമീന്റെ വെള്ളക്കാരനായ പതിപ്പെന്ന് വിശേഷിപ്പിച്ച് ഈയിടെ നടത്തിയ പരാമര്‍ശമാകാം നടപടിക്ക് കാരണമെന്ന് സോയിങ്ക പറഞ്ഞു.
ഏറെക്കാലം അമേരിക്കയില്‍ അധ്യാപകനായിരുന്ന സോയിങ്കയ്ക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡും ഉണ്ടായിരുന്നതാണ്. സന്ദര്‍ശന വിസ ആവശ്യമെങ്കില്‍ വീണ്ടും അപേക്ഷിക്കാനാണ് അധികൃതരുടെ നിര്‍ദ്ദേശം. ഇനി അപേക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.