വത്തിക്കാനില്‍ മാര്‍പാപ്പയ്ക്ക് മുന്നില്‍ ഗാനമാലപിച്ച് വിജയ് യേശുദാസ് ഒപ്പം സ്റ്റീഫന്‍ ദേവസ്സിയും 

By: 600002 On: Oct 30, 2025, 10:18 AM


വത്തിക്കാനില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് മുന്നില്‍ പാട്ടുപാടി വിജയ് യേശുദാസ്. മലയാളത്തിലാണ് ഗാനം ആലപിച്ചത്. ഒപ്പം കീബോര്‍ഡ് വായിച്ച് സ്റ്റീഫന്‍ ദേവസിയും കൂടെയുണ്ടായിരുന്നു. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും', ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ'  എന്നീ ഗാനങ്ങളാണ് മാര്‍പാപ്പയ്ക്ക് വേണ്ടി ആലപിച്ചത്. 

പരിപാടിയുടെ വീഡിയോ സ്റ്റീഫന്‍ ദേവസ്സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ മതനേതാക്കള്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അവിടെ മലയാളം പാട്ടുകള്‍ പാടാന്‍ കഴിഞ്ഞത് അനുഗ്രഹമാണെന്ന് സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു. കാല്‍ നൂറ്റാണ്ടായി സംഗീതരംഗത്തിന് നല്‍കുന്ന സംഭാവനയ്ക്ക് ഫ്രാന്‍സിലെ സോബോണ്‍ സര്‍വകലാശാല സ്റ്റീഫന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.