ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും കൂടിക്കാഴ്ച നടത്തുന്നു. വ്യാഴാഴ്ച ബുസാനില്‍ വെച്ച് ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ(APEC) ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച.
വര്‍ധിച്ചുവരുന്ന വ്യാപാര തര്‍ക്കങ്ങള്‍ക്കും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനും ഇടയിലാണ് നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നത്. സമീപ മാസങ്ങളില്‍ വഷളായ ദുര്‍ബലമായ വ്യാപാരക്കരാര്‍ പുന:സ്ഥാപിക്കുകയാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം.