ലൂവ്ര് മ്യൂസിയം കവര്‍ച്ച: അഞ്ച് പേര്‍ കൂടി പിടിയില്‍ 

By: 600002 On: Oct 30, 2025, 9:18 AM

 


ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയം കൊള്ളയില്‍ അഞ്ച് പ്രതികള്‍ കൂടി പിടിയില്‍. പ്രധാന ആസൂത്രകന്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പാരീസില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്.
നേരത്തെ രണ്ട് പ്രതികളെ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം മോഷണംപോയ ആഭരണങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് പട്ടാപകല്‍ വെറും ഏഴ് മിനിറ്റുകള്‍ക്കുള്ളിലാണ് അമൂല്യരത്‌നങ്ങള്‍ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്. 88 മില്യണ്‍ യൂറോ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം പോയിരുന്നത്.