ഫാ. കുര്യാക്കോസ് വില്‍സന്റെ (ഷിബു അച്ചന്‍) മാതാവ് ജോളി വില്‍സണ്‍ അന്തരിച്ചു

By: 600002 On: Oct 29, 2025, 12:02 PM

 

പഴഞ്ഞി (തൃശൂര്‍) :കാട്ടകാമ്പാല്‍ ഇടവകാംഗവും തലശ്ശേരിയില്‍ ബിസിനസ്സ്‌കാരനുമായ വടക്കേതലക്കല്‍  വില്‍സന്റെ ഭാര്യയും ഓര്‍ത്തഡോക്‌സ്  മലബാര്‍ ഭദ്രാസനത്തിലെ  ഫാ. കുര്യാക്കോസ് വില്‍സന്റെ (ഷിബു അച്ചന്‍) മാതാവുമായ  ജോളി വില്‍സന്‍ അന്തരിച്ചു. മക്കള്‍: ഫാ കുര്യാക്കോസ് വില്‍സന്‍, ഷിജു വില്‍സന്‍. മരുമകള്‍:- ഡില്‍നാ ജോണ്‍സണ്‍.

ഭൗതീക ശരീരം പഴഞ്ഞി ഐനൂര്‍ എ കെ ജി റോഡില്‍ താമസിക്കുന്ന സഹോദരിയുടെ ഭവനത്തിലാണുള്ളത്. ഒക്ടോബര്‍ 29 ബുധനാഴ്ച രാവിലെ 9 ന് കാട്ടകാമ്പാല്‍ പലാട്ടുമുറിയിലുള്ള വില്‍സന്റെ സഹോദരന്‍ സൈമന്റെ ഭവനത്തില്‍ കൊണ്ടുവരുന്നതും തുടര്‍ന്ന്  2.30 ന് കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തുന്നതുമാണ്.