പി പി ചെറിയാന്‍
ഡാളസ്: സൗത്ത് ഡാളസില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവെപ്പ് സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
പോലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം തിങ്കളാഴ്ച രാത്രി ഏകദേശം 11:45-ഓടെ ബെക്‌സാര്‍ സ്ട്രീറ്റിലെ (5300 ബ്ലോക്ക്) പ്രദേശത്ത് വെടിവെപ്പ് നടന്നതായാണ് പോലീസ് നല്‍കുന്ന വിവരം. എല്ലാ നാലു പേരും ആശുപത്രിയില്‍ ചികില്‍സയിലാണ് എന്ന് ഡാലസ് പോലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് പ്രതികരിച്ചിട്ടില്ല.