എ ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ളവര്‍ക്ക് മറ്റ് രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത അധികമാണെന്ന് പഠന റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 60 വയസ്സിന് താഴെയുള്ള 17,000 പക്ഷാഘാത രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ 48 ജനിതക പഠനങ്ങളുടെ മെറ്റാ ഡാറ്റാ വിശകലനത്തിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.
എ രക്തഗ്രൂപ്പുള്ളവര്‍ക്ക് 60 വയസ്സിന് മുന്‍പ് തന്നെ പക്ഷാഘാതം വരാനുള്ള സാധ്യത 16 ശതമാനം അധികമാണെന്ന് ഗവേഷകര്‍ പറയുന്നു.
അതേസമയം, ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് ഇത്തരത്തില്‍ പക്ഷാഘാതം വരാനുള്ള സാധ്യത 12 ശതമാനം കുറവാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.