വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡെല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ഡെല്‍ഹി സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടു. ഐഐടികാന്‍പൂരുമായി സഹകരിച്ച് വ്യാഴാഴ്ച ക്ലൗഡ് സീഡിംഗ് നടത്താനായിരുന്നു പദ്ധതി. 1.2 കോടി രൂപയോളം ചെലവിട്ടാണ് പരീക്ഷണം നടത്തിയത്.
ശൈത്യകാല മാസങ്ങളില്‍ വായുമലിനീകരണം കൂടുന്നത് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം നടത്തിയത്. മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങള്‍ നിക്ഷേപിച്ച് കൃത്രിമമായി മഴ പെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിംഗ്. ഐഐടി കാണ്‍പൂര്‍ പ്രവര്‍ത്തിപ്പിക്കുന്ന ചെറുവിമാനമാണ് ഇതിനായി ഉപയോഗിച്ചത്.