റഫാല്‍ യുദ്ധവിമാനത്തില്‍ പറന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യന്‍ സൈന്യത്തിന്റെ പരമോന്നത കമാന്‍ഡര്‍ കൂടിയായ രാഷ്ട്രപതി ഹരിയാണയിലെ അംബാല എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നാണ് റഫാല്‍ യുദ്ധവിമാനത്തില്‍ പരിശീലന പറക്കല്‍ നടത്തിയത്.
എയര്‍ചീഫ് മാര്‍ഷല്‍ എ പി സിംഗ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു മുര്‍മു റഫാല്‍ യുദ്ധവിമാനത്തില്‍ പരിശീലന പറക്കല്‍ നടത്തിയത്. ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തില്‍ സഞ്ചരിക്കുന്നത്.