ബ്രസീലില്‍ റിയോ ഡി ജനീറോയില്‍ നടന്ന ലഹരിമാഫിയയ്‌ക്കെതിരായ പോലീസ് നടപടിയില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ 64 പേര്‍ കൊല്ലപ്പെട്ടു. ബ്രസീലില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരിമാഫിയ വിരുദ്ധ നടപടിയാണിതെന്ന് അധികൃതര്‍ പറഞ്ഞു.
2500 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. 81 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം നീണ്ട അന്വേഷണത്തെ തുടര്‍ന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി ആരംഭിച്ചത്. മാഫിയ സംഘങ്ങളും പോലീസും തമ്മില്‍ രൂക്ഷമായ ഏറ്റമുട്ടലാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.