അടച്ചുപൂട്ടല്‍ തുടരുന്ന അമേരിക്കയില്‍ ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതി അനിശ്ചിതകാലത്തേക്ക് വിലക്കി. നേരത്തെ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച താത്ക്കാലിക ഉത്തരവ് കോടതി സ്ഥിരപ്പെടുത്തുകയായിരുന്നു. പിരിച്ചുവിടലിനെ ചോദ്യം ചെയ്ത് ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ട്രംപിന് തിരിച്ചടിയാകുന്ന കോടതി വിധി വന്നിരിക്കുന്നത്.