വിക്കിപീഡിയക്ക് എതിരാളിയായി ഗ്രോക്കിപീഡിയയുമായി എലോൺ മസ്‌ക്

By: 600110 On: Oct 29, 2025, 8:21 AM

 

വിക്കിപീഡിയക്ക് എതിരാളിയായി ഗ്രോക്കിപീഡിയയുമായി എലോൺ മസ്‌ക്. മസ്കിൻ്റെ എ.ഐ. കമ്പനിയായ xAI വികസിപ്പിച്ചെടുത്തതാണ് പുതിയ ഓൺലൈൻ വിജ്ഞാനകോശം. വിക്കിപീഡിയയുടെ 'ഇടതുപക്ഷ ചായ്‌വിനെ' (left-leaning bias) മറികടന്ന് സത്യം മാത്രം നൽകുമെന്നാണ് മസ്‌കിൻ്റെ അവകാശവാദം.

നിലവിൽ Version 0.1 ലാണ് ഗ്രോക്കിപീഡിയ ഉള്ളത്. ഇതിൽ എട്ട് ലക്ഷത്തിലധികം ലേഖനങ്ങളുണ്ട്. എന്നാൽ, പൂർണ്ണ പതിപ്പായ 1.0, നിലവിലുള്ള വിക്കിപീഡിയയേക്കാൾ പത്തിരട്ടി മികച്ചതായിരിക്കും എന്നും മസ്‌ക് പറഞ്ഞു. മനുഷ്യ എഡിറ്റർമാരെ ആശ്രയിക്കുന്ന വിക്കിപീഡിയയിൽ നിന്ന് വ്യത്യസ്തമായി, xAIയുടെ ചാറ്റ്‌ബോട്ടായ ഗ്രോക്ക് (Grok) ഉപയോഗിച്ചാണ് ഗ്രോക്കിപീഡിയയിലെ ഉള്ളടക്കം നിർമ്മിക്കുകയും വസ്തുതകൾ പരിശോധിക്കുകയും ചെയ്യുന്നത്.  പ്രൊപ്പഗാണ്ട (propaganda) നീക്കം ചെയ്യാൻ വേണ്ടി ലോഞ്ച് വൈകിപ്പിച്ചു എന്നും മസ്‌ക് കൂട്ടിച്ചേർത്തു.  

ഗ്രോക്കിപീഡിയ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുമെന്നും, 'സത്യം, പൂർണ്ണ സത്യം, സത്യം മാത്രം' എന്നതാണ് അതിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി . മസ്കിൻ്റെ  പുതിയ എ.ഐ അധിഷ്ഠിത പ്ലാറ്റ്‌ഫോം, ഓൺലൈൻ വിജ്ഞാനകോശങ്ങളുടെ ലോകത്ത് ഒരു പ്രധാന വെല്ലുവിളിയായി മാറുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.