കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് 

By: 600002 On: Oct 28, 2025, 11:58 AM

 

കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിലേറെയും വിനോദസഞ്ചാരികളാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

വിനോദസഞ്ചാര കേന്ദ്രമായ ദിയാനിയില്‍ നിന്ന് മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പറന്നുയര്‍ന്ന് 5 വൈ-സിസിഎ എന്ന വിമാനമാണ് തകര്‍ന്നുവീണത്.