കാനഡയിൽ പ്രശസ്തമായ Mitchell's Soup Co. ബ്രാൻഡിൻ്റെ Curried Chickpea Stew Mix എന്ന ഉൽപ്പന്നം കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) തിരിച്ചുവിളിച്ചു. ഈ സൂപ്പ് മിക്സിൽ പ്രാണികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ ഉൽപ്പന്നം രാജ്യവ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾ ഈ മിക്സ് ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് സി.എഫ്.ഐ.എ. കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
374 ഗ്രാം പാക്കറ്റുകളിലാണ് ഈ ഉൽപ്പന്നം വിപണിയിൽ എത്തിയിരുന്നത്. LOT# 072512519, Best Before: 2026 SE 15 എന്നീ കോഡുകളുള്ള ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ ഉൽപ്പന്നം വാങ്ങിയവർ ഉടൻ തന്നെ ഇത് ഉപേക്ഷിക്കുകയോ അല്ലെങ്കിൽ വാങ്ങിയ സ്ഥലത്ത് തിരികെ നൽകി പണം തിരിച്ചുവാങ്ങുകയോ ചെയ്യണം. അടുത്തിടെയായി കാനഡയിൽ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുകളും തിരിച്ചുവിളിക്കലുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു