യുകെയില്‍ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റിലായി. പോലീസ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ വെസ്റ്റ്മിഡ്സ്ലാന്‍ഡിലെ വാല്‍സാലിലാണ് പഞ്ചാബ് സ്വദേശിനിയായ 20 വയസ്സുകാരി പീഡനത്തിനിരയായത്.
ഒക്ടോബര്‍ 25 ന് വൈകിട്ടാണ് സംഭവമുണ്ടായത്. യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്നെത്തിയ അക്രമി വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്.