കാമറൂണ്‍ പ്രസിഡന്റായി പോള്‍ ബിയ; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി 

By: 600002 On: Oct 28, 2025, 9:51 AM

 


92 ആം വയസ്സില്‍ കാമറൂണ്‍ പ്രസിഡന്റായി പോള്‍ ബിയ വീണ്ടും അധികാരം നിലനിര്‍ത്തി. ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി എന്ന വിശേഷണമാണ് പോള്‍ ബിയയ്ക്ക് കൈവന്നിരിക്കുന്നത്. ഇത് എട്ടാം തവണയാണ് ബിയ പ്രസിഡന്റാകുന്നത്. ബിയ 1982 മുതല്‍ പ്രസിഡന്റാണ്. 1975 മുതല്‍ 7 വര്‍ഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഇതുകൂടി കൂട്ടിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന വ്യക്തിയാണ് പോള്‍ ബിയ. 

2008 ല്‍ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി ഇല്ലാതാക്കിയ പോള്‍ ബിയ, തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ ജയിച്ച് ഭരണം നിലനിര്‍ത്തി. 

തെരഞ്ഞെടുപ്പില്‍ പോള്‍ ബിയ തന്നെയാണ് വിജയിച്ചതെന്ന് സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ചു. കഴിഞ്ഞ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ 53.66 ശതമാനം വോട്ടാണ് ബിയ നേടിയത്. ഏഴ് വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.