യുഎഇ ലോട്ടറിയുടെ നറുക്കെടുപ്പില്‍ 240 കോടി രൂപയുടെ ജാക്ക്‌പോട്ടടിച്ച് ഇന്ത്യക്കാരന്‍ 

By: 600002 On: Oct 28, 2025, 9:30 AM

 

യുഎഇ ലോട്ടറിയുടെ നറുക്കെടുപ്പില്‍ 100 മില്യണ്‍ ദിര്‍ഹം( 240  കോടിയിലധികം രൂപ) ജാക്ക്‌പോട്ടടിച്ച് ഇന്ത്യാക്കാരന്‍. അബുദാബിയില്‍ താമസിക്കുന്ന 29 വയസ്സുകാരനായ അനില്‍കുമാര്‍ ബൊല്ലയ്ക്കാണ് ജാക്ക്‌പോട്ടടിച്ചത്. ഒക്ടോബര്‍ 18ന് നടന്ന 23 ആമത് ലക്കി ഡേ നറുക്കെടുപ്പിലാണ് ഭാഗ്യം അനില്‍കുമാറിനെ തേടിയെത്തിയത്.