പി പി ചെറിയാന്‍
നോര്‍ത്ത് ഓഗസ്റ്റ (സൗത്ത് കരോളിന): എഡ്ജ്ഫീല്‍ഡ് റോഡിലുള്ള സ്പ്രിന്റ് കണ്‍വീനിയന്‍സ് സ്റ്റോറില്‍ നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ മരിച്ചു. ആയുധധാരിയായ പ്രതിയെ പോലീസ് വെടിവെച്ച് പരിക്കേല്‍പ്പിച്ചു.
നോര്‍ത്ത് ഓഗസ്റ്റ പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിവരമനുസരിച്ച്, പോലീസ് സ്ഥലത്തെത്തി പ്രതിയെ പാര്‍ക്കിംഗ് പ്രദേശത്ത് നേരിട്ടു. പിന്നീട് ഒരധികാരി വെടിവെച്ച് പ്രതിയെ നിയന്ത്രണവിധേയനാക്കി.
പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച രണ്ടുപേരുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചതിന് ശേഷം പുറത്തുവിടുമെന്ന് എൈകിന്‍ കൗണ്ടി കൊറോണര്‍ ഡാരില്‍ എബ്ല്സ് അറിയിച്ചു.
സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടതിനാല്‍ അന്വേഷണം സൗത്ത് കരോളിന ലോ എന്‍ഫോഴ്സ്മെന്റ് ഡിവിഷന്‍ ഏറ്റെടുത്തിട്ടുണ്ട്.