2026 ലെ സോഷ്യല്‍ സെക്യൂരിറ്റി COLA ഉയരും, ശരാശരി 56 ഡോളര്‍ (മാസം) വര്‍ധന

By: 600002 On: Oct 27, 2025, 11:51 AM



 

പി പി ചെറിയന്‍

വാഷിംഗ്ടണ്‍: 2026-ലെ സാമൂഹ്യസുരക്ഷ (Social Security) ആനുകൂല്യങ്ങളില്‍ വര്‍ധന.വരുന്ന വര്‍ഷം 75 ദശലക്ഷം ആളുകള്‍ക്ക് സിസ്റ്റത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. പുതിയ ചിലവ് വര്‍ദ്ധന (Cost-of-living adjustment, COLA) 2.8% ആയി പ്രഖ്യാപിച്ചു. അത് ജനുവരി 2026 മുതല്‍ പ്രാബല്യത്തില്‍ വരും.

71 ദശലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളില്‍ വര്‍ദ്ധന ഉണ്ടാകും, 7 ദശലക്ഷം പേര്‍ക്ക് സപ്ലിമെന്ററി സോഷ്യല്‍ സെക്യൂരിറ്റി ഇന്‍കം (SSI) ആനുകൂല്യങ്ങള്‍ ഉയരുമെന്ന് സാമൂഹ്യസുരക്ഷാ അധികാരികര്‍ അറിയിച്ചു.

2026-ലെ COLA ശരാശരി 56 ഡോളര്‍ (മാസം) വര്‍ദ്ധിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. .

'നല്ല ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നയം തുടരുക അതിന്റെ പ്രധാന്യം പങ്കുവെക്കുകയാണ്.'സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷണര്‍ ഫ്രാങ്ക് ബി. ബിസിജിനാനോ പറഞ്ഞു.