യു എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി വീണ്ടും മത്സരിക്കുമെന്ന്  സൂചന നല്‍കി കമല ഹാരിസ്

By: 600002 On: Oct 27, 2025, 11:47 AM


 

പി പി ചെറിയന്‍

കാലിഫോര്‍ണിയ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് 2024-ല്‍ ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ട ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമല ഹാരിസ്   പറഞ്ഞു, രാഷ്ട്രീയത്തില്‍ താന്‍ 'തീര്‍ന്നിട്ടില്ല'.. ബ്രിട്ടിഷ് ബിസിനസ് ചാനല്‍ ആആഇയുമായി നടത്തിയ അഭിമുഖത്തില്‍ ഹാരിസ് പറഞ്ഞു, '

വൈറ്റ് ഹൗസിലെ  ആദ്യ സ്ത്രീ പ്രസിഡന്റ് ആയി മാറാന്‍ തനിക്ക് സാധ്യത ഉണ്ടോ എന്ന് ചോദ്യത്തില്‍ 'കൃത്യമായി പറയാനാകില്ല, എന്നാല്‍ സാധ്യത ഉണ്ടാക്കാം,' എന്നാണ് ഹാരിസ്, പ്രതികരിച്ചത്.  പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2028 ലാണ്.

ഡെമോക്രാറ്റിക് ടിക്കറ്റ് നേടാനുള്ള സാധ്യത കുറവായതിനാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ ഒരു മത്സരിക്കില്ലെന്നു   സൂചിപ്പിക്കുന്ന പോളുകള്‍ ഹാരിസ് തള്ളിക്കളഞ്ഞു.    

'എന്റെ മുഴുവന്‍ കരിയറും സേവനജീവിതമായാണ് ഞാന്‍ ജീവിച്ചത്, അത് എന്റെ അസ്ഥികളിലാണ്,' അവര്‍ പറഞ്ഞു.

വൈറ്റ് ഹൗസില്‍ ചുമതലയുള്ള ആദ്യത്തെ വനിതയാകാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, 'ഒരുപക്ഷേ,' അവര്‍ക്ക് മറ്റൊരു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയുമെന്ന് സൂചന നല്‍കി.

''സേവിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്,'' ഹാരിസ് പറഞ്ഞു, ''പക്ഷേ ഭാവിയില്‍ ഞാന്‍ എന്തുചെയ്യുമെന്ന് ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.'' അവര്‍ പറഞ്ഞു.