ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സൃഷ്ടാവ് എന്നും ഇന്ത്യന്‍ എഡിസണ്‍ എന്നും അറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസാമി നായിഡുവിന്റെ(ജി.ഡി നായിഡു) ബയോപിക് സിനിമ ഒരുങ്ങുന്നു. സിനിമയില്‍ ജി.ഡി നായിഡുവായി വേഷമിടുന്നത് ആര്‍ മാധവനാണ്. നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ജിഡിഎന്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. പോസ്റ്ററില്‍ ജി ഡി നായിഡുവിന്റെ വേഷത്തിലുള്ള മാധവനെ കാണാം.
റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷം, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സും, ട്രൈകളര്‍ ഫിലിംസും മീഡിയ മാക്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്‍, കനിഹ, ഷീല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.