നിര്‍മിത ബുദ്ധിയിലൂടെ സംഗീതവും സൃഷ്ടിക്കാം; ഓപ്പണ്‍ എഐ ജനറേറ്റീവ് മ്യൂസിക് ടൂള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Oct 27, 2025, 10:14 AM

 

 

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സംഗീതം സൃഷ്ടിക്കാന്‍ കഴിവുള്ള പുതിയ ജനറേറ്റീവ് മ്യൂസിക് ടൂള്‍ ഓപ്പണ്‍ എഐ തയാറാക്കുന്നതായി റിപ്പോര്‍ട്ട്. ടെക്‌സ്റ്റ്, ഓഡിയോ നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഇത് സംഗീതം സൃഷ്ടിക്കും. 

വീഡിയോകളില്‍ മൗലികമായ സൗണ്ട് ട്രാക്കുകളോ ഉപകരണ സംഗീതമോ ചേര്‍ക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് എപ്പോള്‍ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. ചാറ്റ്ജിപിടി, സോറ പോലുള്ള നിലവിലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഇത് സംയോജിപര്പിക്കുമോ അതോ പ്രത്യേക ടൂള്‍ ആയിരിക്കുമോ എന്നതിനെക്കുറിച്ചും ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല.