'ഡങ്കി റൂട്ടി'ലൂടെ അമേരിക്കയിലേക്ക്; ഇന്ത്യക്കാരായ 50 ഓളം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി 

By: 600002 On: Oct 27, 2025, 9:45 AM

 

 

'ഡങ്കി റൂട്ടി' ലൂടെ അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇന്ത്യക്കാരായ 50 ഓളം യുവാക്കളെ നാടുകടത്തി. ഹരിയാന സ്വദേശികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നും അമേരിക്ക, യുകെ, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ആളുകള്‍ സ്വീകരിക്കുന്ന അപകടകരവും നിയമവിരുദ്ധവുമായ പാതയാണ് ഡങ്കി റൂട്ട്. 

25 നും 30നും ഇടയില്‍ പ്രായമുള്ള ഇവര്‍ വന്‍ തുക ഏജന്റുമാര്‍ക്ക് നല്‍കിയാണ് അതിര്‍ത്തി കടന്ന് മെക്‌സിക്കോയിലെത്തിയത്. അവിടുന്ന് പിടിക്കപ്പെടുകയും ശേഷം മാസങ്ങളോളം തടവിലാക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് 14 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് നാടുകടത്തുന്നത്. ഞായറാഴ്ച ഡെല്‍ഹിയില്‍ എത്തിയ ഇവരെ കുടുംബങ്ങള്‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. 

നിയമപരമായി അമേരിക്കയില്‍ എത്തിക്കാമെന്ന് പറഞ്ഞ ഏജന്റുമാര്‍ പിന്നീട് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു.