പാരീസിലെ ലൂവ്ര് മ്യൂസിയം കവര്‍ച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പ്രതികള്‍ അള്‍ജീരിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാരീസിലെ റോയിസി വിമാനത്താവളത്തില്‍ വെച്ചാണ് ഒരാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് പട്ടാപകല്‍ വെറും ഏഴ് മിനിറ്റുകള്‍ക്കുള്ളിലാണ് അമൂല്യരത്‌നങ്ങള്‍ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്. 88 മില്യണ്‍ യൂറോ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം പോയിരുന്നത്.