ബോളിവുഡ് താരം സല്‍മാന്‍ ഖാനെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍ സര്‍ക്കാര്‍. തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ഉള്‍പ്പെടുത്തുന്ന പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ(1997) നാലാം ഷെഡ്യൂളില്‍ സല്‍മാന്‍ ഖാന്റെ പേര് ഉള്‍പ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം.
റിയാദ് ഫോറത്തില്‍ നടത്തിയ പ്രസംഗത്തിനിടെ ബലൂചിസ്ഥാനെയും പാക്കിസ്ഥാനെയും രണ്ടായി സല്‍മാന്‍ ഖാന്‍ പറഞ്ഞതാണ് പാക്കിസ്ഥാനെ ചൊടിഞ്ഞിപ്പിച്ചത്. സല്‍മാന്‍ ഖാന്റെ പരമാര്‍ശം പാക്കിസ്ഥാന്‍ വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.