യുഎസും ചൈനയും തമ്മിലുള്ള തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു; വ്യാപാരക്കരാറിന് തൊട്ടരികില്‍ 

By: 600002 On: Oct 27, 2025, 7:35 AM

 

 

അമേരിക്കയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങളില്‍ മഞ്ഞുരുകുന്നു. വ്യാപാരത്തര്‍ക്കം തീര്‍ത്ത് കരാറിന് തൊട്ടരികില്‍. ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര ധാരണയായെന്നും ചര്‍ച്ചകളില്‍ ചൈനയുടെ പ്രതിനിധി ലി ചെങ്ഗാങ് ആസിയാന്‍ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

തര്‍ക്ക വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രാഥമിക ധാരണയായെന്നാണ് ചെങ്ഗാങ് അറിയിച്ചത്. കരാറിന് വഴിയൊരുങ്ങിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു. 

സമീപഭാവിയില്‍ ചൈന സന്ദര്‍ശിക്കുമെന്ന് പറഞ്ഞ ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ് അമേരിക്കയില്‍ വാഷിംഗ്ടണിലോ ഫ്‌ളോറിഡയിലെ തന്റെ സ്വകാര്യവസതിയിലോ സന്ദര്‍ശനം നടത്തുന്നതും സ്വാഗതം ചെയ്തു.