ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഗാസയില്‍ അമേരിക്ക നിരീക്ഷണ ഡ്രോണുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ സമാധാന കരാര്‍ ലംഘിച്ച് കഴിഞ്ഞയാഴ്ച ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മേഖലയില്‍ യുഎസ് നിരീക്ഷണം ശക്തമാക്കിയത്.