ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമും അടുത്ത മാസം കേരളത്തിലേക്ക് എത്തില്ല. മത്സരം നടത്താന്‍ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്‌പോണ്‍സര്‍മാരിലൊരാളായ ആന്റോ അഗസ്റ്റിന്‍ സമൂഹമാധ്യമത്തില്‍ സമ്മതിച്ചു.
ലോകകപ്പ് വിജയിച്ച അര്‍ജന്റീന ടീം നവംബറില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കളിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള പ്രഖ്യാപനം. കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ ജോലികള്‍ തുടങ്ങിയിരുന്നെങ്കിലും കൃത്യ സമയത്ത് തീര്‍ക്കാന്‍ സാധിച്ചിട്ടില്ല.