കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. അമേരിക്കയിലേക്കുള്ള ലഹരി മരുന്നിന്റെ ഒഴുക്ക് തടയാന്‍ പെട്രോ വിസമ്മതിച്ചുവെന്ന് ആരോപിച്ചാണ് നടപടി. ലഹരിമരുന്ന് നിയന്ത്രണ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പെട്രോയ്ക്കു മേല്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനിടെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.
ദശാബ്ദങ്ങളോളം ലഹരിമരുന്നിനെതിരെ പോരാടുകയും ലഹരിമരുന്ന് ഉപയോഗം കുറയ്ക്കാന്‍ താന്‍ സഹായിക്കുകയും ചെയ്ത സമൂഹത്തിലെ സര്‍ക്കാരാന്‍ തനിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് പെട്രോ പ്രതികരിച്ചു.