ത്രിശൂല്‍: സൈനികാഭ്യാസത്തിന് ഇന്ത്യ; വ്യോമപാതകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പാക്കിസ്ഥാന്‍ 

By: 600002 On: Oct 25, 2025, 3:10 PM

 

 

അതിര്‍ത്തിയില്‍ 'ത്രിശൂല്‍'  എന്ന ബൃഹത്തായ ത്രിതല സൈനികാഭ്യാസത്തിന് ഇന്ത്യ തയാറെടുക്കുന്നതിനിടെ വ്യോമപാതകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ച് പാകിസ്ഥാന്‍. ഒക്ടോബര്‍ 28, 29 തീയതികളിലെ നോട്ടാമിനിള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും സൈനികാഭ്യാസവുമായോ അല്ലെങ്കില്‍ ആയുധപരീക്ഷണവുമായോ ബന്ധപ്പെട്ടാകാം പാകിസ്ഥാന്റെ നടപടിയെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയുടെ സൈനികാഭ്യാസത്തിലുള്ള പാകിസ്ഥാന്റെ ആശങ്കയും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.