നയാഗ്രയിലെ യുവതിയുടെ മരണത്തിൽ ബ്രാംപ്ടൺ സ്വദേശിയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി

By: 600110 On: Oct 25, 2025, 4:31 AM

 

കാനഡയിലെ നയാഗ്രയിലെ പാർക്കിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബ്രാമ്പ്ടൺ സ്വദേശിയായ 27 വയസ്സുകാരനെതിരെ കൊലപാതക കുറ്റം ചുമത്തി. ലിങ്കണിലെ ചാൾസ് ഡെയ്‌ലി പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ ഗുരുതരമായ പരിക്കുകളോടെയായിരുന്നു മൃതദേഹം കാണപ്പെട്ടത്.

ടൊറൻ്റോ സ്വദേശിനിയായ 27 വയസ്സുകാരി അമൻ‌പ്രീത് സൈനിയാണ് കൊല്ലപ്പെട്ട യുവതിയെന്ന്   തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്, ബ്രാംടൺ സ്വദേശിയായ മൻ‌പ്രീത് സിങ്ങിനെതിരെ കൊലപാതകക്കുറ്റത്തിന് കാനഡ-വൈഡ് വാറൻ്റ്  പുറപ്പെടുവിച്ചിട്ടുണ്ട്. സിംഗ് രാജ്യം വിട്ടിരിക്കാമെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.