ഡാളസില്‍ അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം വിശദീകരണ യോഗം വെള്ളിയാഴ്ച 

By: 600002 On: Oct 24, 2025, 12:26 PM

 


പി പി ചെറിയാന്‍

ഡാളസ്: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ നീതിന്യായ സംഘടനയായ അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം
(https://adflegal.org/about/),ഒക്ടോബര്‍ 24, വെള്ളിയാഴ്ച വിശദീകരണ യോഗം സംഘടിപ്പിക്കുന്നു. ഗാര്‍ലാന്‍ഡ് ബ്രൗംസ് 5435 ബ്രോഡ്വേ (ആഹ്‌റ,ഗാര്‍ലന്‍ഡ് TX 75043) വെച്ച വൈകീട്ട് 6:30 നു ചേരുന്ന യോഗത്തില്‍ എ ഡി എഫ് ഓപ്പറേറ്റിംഗ് ഡയറക്ടര്‍ ജോണ്‍സന്‍ എം മുഖ്യ പ്രഭാഷകനായിരിക്കും.

ക്രിസ്ത്യാനികള്‍ക്കായി സുപ്രീം കോടതികള്‍ വരെ നിയമപോരാട്ടങ്ങള്‍ നടത്തുന്ന 4400 അഭിഭാഷകരും അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടുന്ന സംഘടനയാണ് അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം.

ഇന്ത്യയിലെ പെര്‍സിക്യൂഷനെക്കുറിച്ചുള്ള  മുന്‍നിര നിയമ വിദഗ്ധരെ കാണുന്നതിനും കേള്‍കുന്നതിനും ഏവരെയും ക്ഷണിക്കുന്നതായി സംഘടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രശാന്ത് +16198319921