കൊതുകുകള്‍ ഇല്ലാത്ത നാട് എന്നറിയപ്പെട്ടിരുന്ന ഐസ്‌ലന്‍ഡിന് ആ പദവി നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍. ഐസ്‌ലന്‍ഡിലെ ഒരു വീട്ടില്‍ കൊതുകിനെ കണ്ടെത്തി. അതിനെ അടിച്ചുകൊല്ലുന്നതിന് പകരം ആദ്യം ഫോട്ടോയെടുത്ത് അധികൃതര്‍ക്ക് അയച്ചുകൊടുത്തു. നിരീക്ഷണം ആവശ്യമെന്ന് ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു.
തണുത്ത കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിവുള്ള 'കുലിസെറ്റ അനുലാറ്റ' എന്ന കൊതുക് കപ്പലുകളോ ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ വഴിയോ എത്തിയതാകുമെന്നാണ് നിഗമനം. പ്രാണിപ്രേമിയായ ബിയോണ്‍ ഹ്ജാല്‍ട്ടസണ്‍ എന്നയാള്‍ വൈന്‍ റോപ്പിംഗ് രീതി ഉപയോഗിച്ച് പുഴുക്കളെ ആകര്‍ഷിക്കുന്ന പരീക്ഷണം നടത്തുന്നതിനിടെയാണ് കൊതുകിനെ കണ്ടെത്തിയത്.
അദ്ദേഹം അയച്ച ചിത്രം പരിശോധിച്ച് ഐസ്ലന്‍ഡ് നാഷണല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രാണിശാസ്ത്രജ്ഞന്‍ മത്തിയാസ് ആല്‍ഫ്രെഡ്‌സനാണ് കൊതുകിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.