ഹൈദരാബാദ്-ബെംഗലൂരു ദേശീയപാതയില്‍ ബസിന് തീപിടിച്ച് 15 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 40 പേര്‍ ബസിലുണ്ടായിരുന്നത് പ്രാഥമിക വിവരം. ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. ബെംഗലൂരുവിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്.
ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇരുചക്ര വാഹനം ബസിന് അടിയില്‍ കുടുങ്ങിയതോടെ റോഡില്‍ ഉരഞ്ഞ് തീപടരുകയായിരുന്നുവെന്ന് കര്‍ണൂല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചിച്ചു.