500 വര്‍ഷത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും ഒരുമിച്ച് പ്രാര്‍ത്ഥിച്ചു  

By: 600002 On: Oct 24, 2025, 9:41 AM

 

500 വര്‍ഷത്തിനിടെ ആദ്യമായി ബ്രിട്ടന്റെ രാജാവും മാര്‍പാപ്പയും വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു. ചാള്‍സ് രാജാവും ലിയോ പതിനാലാമന്‍ മാര്‍പാപ്പയും സംയുക്തമായി പ്രാര്‍ത്ഥന നടത്തി. 1534 ല്‍ ഹെന്റി എട്ടാമന്‍ കത്തോലിക്കാ സഭയില്‍ നിന്നും വേര്‍പിരിഞ്ഞതിന് ശേഷം ബ്രിട്ടനില്‍ നിന്നുള്ള രാജാവ് വത്തിക്കാനില്‍ മാര്‍പാപ്പയ്‌ക്കൊപ്പം പ്രാര്‍ത്ഥന നടത്തിയിട്ടില്ല. 

ചാള്‍സ് രാജാവും ഭാര്യയും കാമിലയും വത്തിക്കാന്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കത്തേലിക്ക-ആംഗ്ലിക്കന്‍ സഭകള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്ന ചരിത്ര മുഹൂര്‍ത്തം നടന്നത്.