വെനസ്വേലയില്‍ പാരാമില്ലോ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നു വീണ് രണ്ട് ജീവനക്കാര്‍ മരിച്ചു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 9.52 നാണ് അപകടം നടന്നത്. രണ്ട് എഞ്ചിനുകളുള്ള Piper PA-31T1 വിമാനമാണ് തകര്‍ന്ന് വീണത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റണ്‍വേയില്‍ തകര്‍ന്നു വീണ് തീ പിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരും അഗ്നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി തീയണച്ചു.