സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 24 മുതല്‍

By: 600002 On: Oct 23, 2025, 12:05 PM




പി പി ചെറിയാന്‍ 

 

ഡാളസ്: സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക ത്രിദിന കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 24, 25, 26 തിയ്യതികളില്‍ നടത്തപ്പെടുന്നു. വെള്ളി, ശനി  ദിവസങ്ങളില്‍ വൈകീട്ട് 6 :30 നും കടശ്ശി യോഗം ഞായറാഴ്ച രാവിലെ നടക്കുന്ന ശുശ്രൂഷായോടനുബന്ധിച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത്. MESSIAH IN CARNAT-ION എന്ന വിഷയത്തെ അധികരിച്ചു റവ. ലിജോ ടി. ജോര്‍ജ് (സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച്, പെന്‍സില്‍വാനിയ) മുഖ്യ പ്രഭാഷണം നടത്തും.

സുവിശേഷ യോഗങ്ങളിലേക്കു ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നതായി സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു റവ രജീവ് സുഗു.