തെക്കന്‍ കാലിഫോര്‍ണിയയില്‍ ട്രക്ക് ഇടിച്ച് മൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ 21കാരന്‍ അറസ്റ്റിലായി. ഇന്ത്യയില്‍ നിന്നും അനധികൃതമായി കുടിയേറിയ ജഷന്‍പ്രീത് സിംഗ് എന്നയാള്‍ക്കെതിരെ കുറ്റം ചുമത്തി. സാന്‍ ബര്‍ണാഡിനോ കൗണ്ടി ഫ്രീവേയില്‍ സാവധാനം നീങ്ങുകയായിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടം. വാഹനം ഓടിക്കുമ്പോള്‍ ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
2022 ലാണ് ജഷന്‍പ്രീത് സിംഗ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി കടന്ന് കയറിയ ഇയാളെ കാലിഫോര്‍ണിയയിലെ എല്‍ സെന്‍ട്രോ സെക്ടറില്‍വെച്ച് അതിര്‍ത്തി രക്ഷാസേനയുടെ പിടികൂടി. വിചാരണ തീര്‍പ്പാക്കുന്നതുവരെ അനധികൃത കുടിയേറ്റക്കാരെ വിട്ടയക്കുന്ന 'തടങ്കലിന് ബദല്‍' എന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയപ്രകാരം വിട്ടയക്കുകയായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ ഡാഷ് ക്യാമില്‍ പതിഞ്ഞിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന ട്രക്ക് എസ്‌യുവിയിലേക്കും അവിടെ നിന്ന് തൊട്ടുമുന്നിലെ വാഹനത്തിലേക്കും ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ മരിച്ച മൂന്ന്‌പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടില്ല.