ദീപാവലി ആഘോഷത്തിനിടെ എഡ്മണ്ടണിലെ  സിൽവർ ബെറി പ്രദേശത്തുള്ള രണ്ട് വീടുകൾക്ക് തീ പിടിച്ചു, ആർക്കും പരിക്കില്ല

By: 600110 On: Oct 23, 2025, 10:44 AM

ദീപാവലി ആഘോഷത്തിനിടെ എഡ്മണ്ടണിലെ  സിൽവർ ബെറി പ്രദേശത്തുള്ള രണ്ട് വീടുകൾക്ക് തീ പിടിച്ചു.  ആഘോഷങ്ങളുടെ ഭാഗമായി പൊട്ടിച്ച പടക്കത്തിൽ നിന്നുണ്ടായ തീയിൽ നിന്നാണ് വീടുകളിലേക്ക് തീ പടർന്നത്. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കില്ല. ഒരു വീടിൻ്റെ ഗാരേജിലുണ്ടായിരുന്ന ഒരു കാർ പൂർണ്ണമായി കത്തിനശിച്ചു. ​

 25 അവന്യൂവിനും 24 സ്ട്രീറ്റിനും സമീപമുള്ള ടൗൺഹോം കോംപ്ലക്‌സിൽ തിങ്കളാഴ്ച രാത്രി 8:30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഒരു വീട്ടുമുറ്റത്ത് നിന്ന് പൊട്ടിച്ച പടക്കങ്ങളിൽ നിന്നുള്ള തീപ്പൊരികൾ അടുത്തുള്ള ടൗൺഹോമുകളുടെ പുറംഭാഗത്ത് വീണ് ആളിപ്പടരുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. എഡ്മൺടൺ ഫയർ റെസ്‌ക്യൂ സർവീസസ്  ഉദ്യോഗസ്ഥർ ഉടൻ തന്നെ എത്തി മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിൽ രണ്ട് നിലകളുള്ള ടൗൺഹോമുകളുടെ പിൻവശത്തെ ഭിത്തികളിലാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്. ഒരു വീടിൻ്റെ സൈഡിംഗ് പൂർണ്ണമായും ഇളകിപ്പോവുകയും അടിയിലുള്ള തടി ഭാഗങ്ങൾ  കത്തുകയും ചെയ്തു. അടുത്ത് സ്ഥിതിചെയ്തിരുന്ന മറ്റൊരു ടൗൺഹോമിൻ്റെ സൈഡിംഗും ചൂട് കാരണം ഉരുകി നശിച്ചു.