മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് റെക്കോര്‍ഡ് പ്രതിഫലം

By: 600002 On: Oct 23, 2025, 10:14 AM

 

 

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദേല്ലയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷം ലഭിച്ചത് റെക്കോര്‍ഡ് പ്രതിഫലം. 9.65 കോടി ഡോളറാണ് മൈക്രോസോഫ്റ്റ് അദ്ദേഹത്തിന് നല്‍കിയതെന്നാണ് കണക്ക്. മൈക്രോസോഫ്റ്റിന്റെ ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹത്തിന് ലഭിച്ചതില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലമാണിത്. 

സത്യ നാദെല്ലയ്ക്ക് കീഴില്‍ മൈക്രോസോഫ്റ്റ് നിര്‍മിത ബുദ്ധിയില്‍ നടത്തിയ മുന്നേറ്റമാണ് പ്രതിഫലം ഉയരാന്‍ കാരണമായത്. പുതുതലമുറ സാങ്കേതിക മാറ്റത്തില്‍ നിര്‍മിത ബുദ്ധി രംഗത്ത് മൈക്രോസോഫ്റ്റിനെ ആഗോള നേതൃപദവിയിലെത്തിച്ചതില്‍ സത്യ നാദെല്ലയ്ക്കും ടീമിനും വലിയ പങ്കാണുള്ളതെന്ന് കമ്പനി ഓഹരിയുടമകളെ അറിയിച്ചു.