റഷ്യയിലെ രണ്ട് എണ്ണകമ്പനികള്‍ക്ക് മേല്‍ അമേരിക്ക കര്‍ശന ഉപരോധം ഏര്‍പ്പെടുത്തി. യുഎസ് ട്രഷറി മേധാവിയാണ് ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം അറിയിച്ചിട്ടുള്ളത്. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് സത്യസന്ധതയും തുറന്ന സമീപനവും കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബുഡാപെസ്റ്റില്‍ നടക്കാനിരിക്കുന്ന ട്രംപ്-പുതിന്‍ കൂടിക്കാഴ്ച റദ്ദാക്കിയതിന് തൊട്ടുപിറ്റേന്നാണ് ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള യുഎസ് നീക്കമെന്നതും ശ്രദ്ധേയമാണ്.