കൂട്ടപ്പിരിച്ചുവിടല്‍: സൂപ്പര്‍ ഇന്റലിജന്‍സ് ലാബില്‍ 600 തസ്തികകള്‍ ഒഴിവാക്കുമെന്ന് മെറ്റ 

By: 600002 On: Oct 23, 2025, 9:28 AM

 


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിനെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സൂപ്പര്‍ ഇന്റലിജന്‍സ് ലാബിലെ ആയിരക്കണക്കിന് തസ്തികകളില്‍ നിന്ന് 600 ഓളം തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് മെറ്റ. ഫെയ്‌സ്ബുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച്(FAIR) യൂണിറ്റിനെയും പ്രൊഡക്ട് അനുബന്ധ എഐ, എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയുമാണ് പുതിയ തീരുമാനം ബാധിക്കുകയെന്ന് കമ്പനി പറഞ്ഞു. 

ജോലി നഷ്ടപ്പെടുന്നവരെ കമ്പനിക്കുള്ളില്‍ തന്നെ മറ്റ് ജോലികള്‍ക്ക് അപേക്ഷിക്കാന്‍ കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്. മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ജോലികള്‍ ഇപ്പോള്‍ സൂപ്പര്‍ ഇന്റലിജന്‍സ് ലാബിന് കീഴിലാണ് നടക്കുന്നത്.