ആസിയാന്‍ ഉച്ചകോടിയില്‍ മോദി-ട്രംപ് കൂടിക്കാഴ്ചയില്ല 

By: 600002 On: Oct 23, 2025, 8:51 AM

 


ആസിയാന്‍ ഉച്ചകോടിയില്‍ മോദി-ട്രംപ് കൂടിക്കാഴ്ചയുണ്ടാകില്ല. ഈ ഞായറാഴ്ച കോലാലംപൂരില്‍ ആരംഭിക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കില്ല. ഓണ്‍ലൈന്‍ ആയിട്ടായിരിക്കും മോദി പങ്കെടുക്കുക. മലേഷ്യന്‍ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഒക്ടോബര്‍ 26 മുതല്‍ 28 വരെ കോലാംലംപൂരില്‍ ആണ് ഉച്ചകോടി.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി ആസിയാന്‍ ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നേരത്തെ, തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള തന്റെ വിദേശനയ വ്യാപനത്തില്‍ അദ്ദേഹം ആസിയാന് സ്ഥിരമായി മുന്‍ഗണന നല്‍കിയിരുന്നു.