കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറിൽ 2.4 ശതമാനമായി വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് . പലചരക്ക് സാധനങ്ങളുടെ വിലയിലുണ്ടായ വർദ്ധനവും, പെട്രോളിൻ്റെ വില കുറഞ്ഞതുമെല്ലാം ഈ വർധനവിന് കാരണമായി. ഭക്ഷ്യവസ്തുക്കളുടെ വില മുൻവർഷത്തെ അപേക്ഷിച്ച് 3.8 ശതമാനം വർധിച്ചു. 2024 ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണ്.
പാർപ്പിട ചെലവുകളിലുണ്ടായ വർദ്ധനവും മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന് കാരണമായിട്ടുണ്ട്. അടിസ്ഥാന പണപ്പെരുപ്പ അളവുകൾ ഇപ്പോഴും ഉയർന്ന നിലയിൽ തുടരുന്നത് ബാങ്ക് ഓഫ് കാനഡയ്ക്ക് ഒരു വെല്ലുവിളിയാണ്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലായതിനാൽ, സാമ്പത്തിക വിദഗ്ധർ ഈ മാസം അവസാനം നടക്കുന്ന ബാങ്കിൻ്റെ അടുത്ത നയരൂപീകരണ യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കാൽ പോയിൻ്റ് കുറച്ച് 2.5 ശതമാനമാക്കിയിരുന്നു.
2024 ഏപ്രിലിലെ കുറഞ്ഞ നിരക്കിന് ശേഷം ഗ്രോസറി സ്റ്റോറുകളിലെ വാർഷിക വിലവർദ്ധന കൂടിയതായി സ്റ്റാറ്റ്കാൻ ചൂണ്ടിക്കാട്ടി. ബീഫിൻ്റെയും കാപ്പിയുടെയും ലഭ്യതക്കുറവ് വിലവർദ്ധനവിന് കാരണമാകുന്നുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെ ചില ഭാഗങ്ങളിലെയും പ്രധാന പരിപാടികളുമായി ബന്ധപ്പെട്ട് ഹോട്ടൽ ചെലവുകൾ വർധിച്ചതിനെ തുടർന്ന്, യാത്രാ ടൂറുകളുടെ ചെലവിലും വർദ്ധനവ് രേഖപ്പെടുത്ത