കാൽഗറിയുടെ പുതിയ മേയറായി ജെറോമി ഫാർകാസ്

By: 600110 On: Oct 22, 2025, 1:06 PM

ആൽബെർട്ട പ്രവിശ്യയിലെ പ്രധാന നഗരമായ കാൽഗറിയുടെ പുതിയ മേയറായി ജെറോമി ഫാർകാസ് തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 21, 2025-ന് നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിലാണ് മുൻ സിറ്റി കൗൺസിലർ കൂടിയായ അദ്ദേഹം വിജയിച്ചത്. കടുത്ത മത്സരത്തിനൊടുവിൽ സോണിയ ഷാർപ്പിനെ നേരിയ വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. നിലവിലെ മേയർ ജ്യോതി ഗോണ്ടക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഈ വിജയം കാൽഗറി രാഷ്ട്രീയത്തിൽ ഒരു പ്രധാന വഴിത്തിരിവെന്നാണ് വിലയിരുത്തപ്പെടുന്നത്. താങ്ങാനാവുന്ന ഭവനം, നഗരത്തിലെ സുരക്ഷ, പുതിയ തൊഴിലവസരങ്ങൾ എന്നിവയിലായിരിക്കും തൻ്റെ പ്രധാന ശ്രദ്ധയെന്ന് ഫാർകാസ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതികരിച്ചു. സിറ്റി കൗൺസിലിൽ ടീമായി പ്രവർത്തിച്ച് നഗരത്തിലെ പ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. LGBTQ+ വിഭാഗത്തിൽപ്പെട്ടയാളായത് കൊണ്ടും ,  1980-ന് ശേഷം അധികാരത്തിലിരിക്കുന്ന ഒരു മേയറെ പരാജയപ്പെടുത്തുന്ന ആദ്യത്തെ വ്യക്തി എന്ന നിലയിലും ഫാർകാസിൻ്റെ വിജയം കനേഡിയൻ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്