സിയാറ്റില്‍ അന്തരിച്ച ജോണ്‍ പുത്തന്‍പുരക്കല്‍ ചാക്കോയുടെ പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് 

By: 600002 On: Oct 22, 2025, 11:48 AM

 



 

പി പി ചെറിയാന്‍

ലിന്‍വുഡ്, വാഷിംഗ്ടണ്‍: അന്തരിച്ച ജോണ്‍ പുത്തന്‍പുരക്കല്‍ ചാക്കോയുടെ അന്ത്യകര്‍മ്മങ്ങളും അനുസ്മരണ ശുശ്രൂഷകളും 2025 ഒക്ടോബര്‍ 22 ബുധനാഴ്ച ലിന്‍വുഡിലെ പര്‍ഡി & വാള്‍ട്ടേഴ്സ് അറ്റ് ഫ്‌ലോറല്‍ ഹില്‍സില്‍ വെച്ച് നടക്കും. PURDY & WALTERS AT FLORAL HILLS 409 Filbert Road, Lynnwood, WA 980364934)

പൊതുദര്‍ശനത്തിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമുള്ള വിസിറ്റേഷന്‍ (Visitation) രാവിലെ 10:00 മുതല്‍ 12:00 വരെ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12:00 മുതല്‍ 1:30 വരെ സംസ്‌കാര ശുശ്രൂഷ (Funeral Service) നടക്കും.

അതിനുശേഷം ഉച്ചതിരിഞ്ഞ് 2:00 മുതല്‍ 3:00 വരെ സെമിത്തേരിയിലെ ശുശ്രൂഷ (Graveside Service) നടക്കും. പൊതുദര്‍ശനം, സംസ്‌കാര ശുശ്രൂഷ, സെമിത്തേരി ശുശ്രൂഷ എന്നിവയെല്ലാം തത്സമയം (Livestream) കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

https://www.youtube.com/live/U8XCtYqFFs4?si=QfYZPkjXYf0UkPQc